തച്ചമ്പാറ : പൊന്നംകോട് ചന്ദനംകുണ്ടില് സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വിവ രമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട്, കോങ്ങാട് അഗ്നിരക്ഷാസേനയെത്തി തീനിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ സമീപത്തെ വീ ടുകളിലേക്കും സ്കൂള്‍, അംഗനവാടി എന്നിവടങ്ങളിലേക്കും തീപടരുന്നത് ഒഴി വാക്കാ നായി. വട്ടമ്പലം അഗ്നിരക്ഷാനിലയത്തിലെ സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫി സര് വിമല്‍കുമാര്‍, സേന അംഗങ്ങളായ വി. സുരേഷ്കുമാര്‍, രാമകൃഷ്ണന്, ശരത്, അന് സല് ബാബു എന്നിവരും കോങ്ങാട് അഗ്നി രക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫി സര് ഗ്രേഡ് സി.മനോജിന്റെ നേതൃത്വത്തിലുള്ള സേന അംഗങ്ങളും ചേര്‍ന്ന് ഒരുമണി ക്കൂറോളം പ്രയത്നിച്ചാണ് തീപൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
