അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ക്ക് കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം നല്കിയ ഫര്‍ണിച്ചറുകളുടെ വിതരണം, അന്താ രാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത ബലാഗോത്ര സഭ കുട്ടികള്‍ക്കുള്ള പ്രത്യേക ആദരവ്, കുടുംബശ്രീയും ജനമൈത്രി എക്സൈസും ചേര്‍ന്ന് നടത്തുന്ന ‘എത്ത് കനവ്’ പി.എസ്.സി പരിശീലന സെന്ററിലെ പരിശീലനാര്ത്ഥികള്ക്കുള്ള പഠന സാമഗ്രിക ളുടെ വിതരണം,കുടുംബശ്രീ ജീവന്ദീപം ഒരുമ ഇന്‍ഷുറന്‍സ് തുക വിതരണം,
ദേശീയ സരസ് മേളയില്‍ മികച്ച രണ്ടാമത്തെ സ്റ്റാള്‍ ആയി തിരഞ്ഞെടുത്ത ‘കാട്ടുചെമ്പകം കഫേ’യ്ക്ക് ആദരം എന്നിവയും നടന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീ. ബി.എസ്. മനോജ് പദ്ധതി വിശദീകരണം നടത്തി.ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, ജനമൈത്രി എക്സൈസ് സി.ഐ മഹേഷ് കുമാര്‍, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എസ്. രവികുമാര്‍, കുടുംബശ്രീ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്, കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന, സരസ്വതി, അനിത, സെക്രട്ടറി ശാന്തി,പി.വി ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.
