അലനല്ലൂര്‍ : എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂളില്‍ വീണ്ടെടുക്കാം പുതിയ തലമുറയെ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.റൈഫ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ടി.അമീര്‍ബാബു, കെ.ടി സിന്‍സിന എന്നിവര്‍ ക്ലാസെടുത്തു. അധ്യാപ കരായ ആഷിഖ് സ്വലാഹി, റാനിയ മുഹമ്മദ് കുട്ടി, സിന്‍സിന, അഷ്ജാന, ആയിഷ ബര്‍സ, ലൈല, നജുവ, കെ.ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
