കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മരം മുറി കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മണ്ണാര് ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തിരുവിഴാംകുന്ന് ഫാമിലേക്ക് മാര്‍ച്ച് നടത്തി.കനറാ ബാങ്ക് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഫാമിന്റെ പ്രധാന ഗേ റ്റിനു മുന്നില്‍ വെച്ച് മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷിന്റെയും എസ്.ഐ. ശ്രീജി ത്തിന്റെയും നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞു. പൊലിസിന്റെ പ്രതിരോധ നിര ഭേദിച്ച് ഗേറ്റ് തള്ളിതുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. ഇതിനിടെ എസ്.ഐയുടെ സ്റ്റാര്‍ ടാഗും, സിവില്‍ പൊലിസ് ഓഫി സറുടെ വിസില്കോഡിനും കേടുപാടുസംഭവിച്ചു. പിടിവലിയില്‍ പ്രവര്‍ത്തകരുടെ വസ്ത്രവും കീറിയിട്ടുണ്ട്. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
33ലക്ഷത്തിലധികം വരുന്ന മരംമുറി കരാറില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പടെ ക്രമക്കേട് നട ന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കരാറിന് പുറമെ 84 മരങ്ങള്‍ മുറിച്ച് കടത്തിയിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നഷ്ടം നികത്താന്‍ നാല് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും പണംപിടിക്കുന്നത് കാട്ടുകൊള്ള നടന്നുവെന്നതിന് തെളിവാണ്. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാക്കണെമെന്നും ദീര്‍ഘകാലമായി സ്ഥാപനത്തി ല്‍ ജോലി ചെയ്യുന്ന കുറ്റക്കാരെ സ്ഥലം മാറ്റണമെന്നും മരങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സ്ഥാപന മേധാവിക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പൊതുയോഗം കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സി.വി ബാലചന്ദ്രന് ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സക്കീര്‍ തയ്യില്‍, വൈസ് പ്രസിഡന്റുമാരായ സി.ജെ രമേഷ്, വി.പ്രീത, കെ.ജി ബാബു, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഗിരീഷ് ഗുപ്ത, പി.നസീര്‍ ബാബു, ഉമ്മര്‍ മനച്ചിത്തൊടി, ഇ. ശശിധരന്, നൗഷാദ് ചേലംഞ്ചേരി, സതീശന് താഴത്തേതില്‍, അസൈ നാര് മാസ്റ്റര്‍, എ.വി മത്തായി, വേണുഗോപാല്‍, വി.ഡി പ്രേംകുമാര്‍, ഫിലിപ്പ്, നാസര്‍ കാപ്പുങ്ങല്‍, റഫീഖ് കൊടക്കാട്, അന്‍വര്‍ ആമ്പാടത്ത്, കുരിക്കള്‍ സെയ്ദ്, വിജയലക്ഷ്മി, മണികണ്ഠന് വടശ്ശേരി, മുഹമ്മദ് ബഷീര്‍, ഖാലിദ്, അലി, റഫീക്ക് കരിമ്പന, തോമസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
