പാലക്കാട് : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തു ന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി യോ ഗവും സര്‍വെ പരിശീലന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വ്വഹിച്ചു.101 അംഗ ജില്ലാ തല സംഘാട സമിതി രൂപീകരിക്കുകയും പ്രവര്‍ത്തന കല ണ്ടറും അവതരണവും യോഗത്തില്‍ നടന്നു.പത്താംതരം തുല്യത 17-ാം ബാച്ചില്‍ ഉന്നത വിജയം നേടിയ ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ സിനി ജോസഫ്, ജി എച്ച് എസ് എസ് അലനല്ലൂരിലെ ലൈല കൊറഞ്ചടി എന്നിവരെ അനുമോദിച്ചു. 100 ശതമാനം വിജ യം നേടിയ പഠന കേന്ദ്രത്തിനുള്ള അനുമോദനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, സെന്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ പുഷ്പലതയും ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി പദ്ധതി അവതരണം നടത്തി. ന്യൂ ഇന്ത്യ ലിറ്റസി പ്രോഗ്രാം മൂന്നാം ഘട്ട പദ്ധതി രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ കാരാകുരുശ്ശി ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് പ്രേമലതയ്ക്ക് കൈമാറി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലി നി കറുപേഷ് അട്ടപ്പാടി കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ജോമോന് പഠനോപകരണം കൈ മാറി. സ്ഥിരം സമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, ജില്ലാ സാക്ഷരത സമിതി അംഗം ഒ. വിജയന് മാസ്റ്റര്‍, ഡോ പി സി ഏലിയാമ്മ, മുസ്തഫ, വി. പി. ജയരാജന്, കെ വി. ജയന്, ജില്ലാ കോര്‍ഡിനേറ്റര്‍ സജി തോമസ്,അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പാര്‍വതി ഗ്രാമ പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
