അലനല്ലൂര്‍ : എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 27,000 രൂപ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈ മാറി. പാലിയേറ്റീവ് കെയര്‍ ജില്ലാ കൂട്ടായ്മ ട്രഷറര്‍ റഷീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് വര്‍ക്കിംഗ് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി അധ്യക്ഷയായി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് പാറക്കോട്ട്, ഷെറീന മുജീബ്, പി. റഫീഖ, സൗദ, ജുമൈല, റജീന, റാബിയ, പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, അലി പടിഞ്ഞാറപ്പള്ള, ഷനൂപ് ചക്കപുരക്കല്, ഫാത്തിമ പൂതാനി, ടി.പി സൈനബ, അനി ടോമി, അന്നാമ്മ, ആബിദ ടീച്ചര്‍, വനിതാ വിങ് സെക്രട്ടറി സക്കീന ടീച്ചര്‍, ജോയിന്റ് സെക്രട്ടറി ജിഷ എന്നിവര്‍ സംസാരിച്ചു.
