കുമരംപുത്തൂര്‍ : കല്ല്യാണക്കാപ്പ് മൈലാംപാടം റോഡില്‍ അപകടമേഖലയായ പഴേരി ജംങ്ഷനില്‍ ഡ്രീം വാലി അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം രുഗ്മിണി, ഡ്രീംവാലി പ്രസിഡന്റ് സജീവ് മാസ്റ്റര്‍, സെക്രട്ടറി അരവിന്ദ്, കെ.വി ജോഷി, രാജീവ് നിവേദ്യം, ചന്ദ്രശേഖരന് നായര്‍, സുഭാഷ്, തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
