മണ്ണാര്‍ക്കാട്: പോരാടാം ലഹരിക്കെതിരെ, ഒരുമിക്കാം നാടിന്റെ നന്മയ്ക്കായി എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധകര്മ്മ പരിപാടികള്‍ ആസൂ ത്രണം ചെയ്തു. വാര്‍ഡ്തലങ്ങളില്‍ ജാഗ്രതാ സമിതി, പ്രത്യേക വാര്‍ഡ് സഭ, കുടുംബ സംഗ മം, വകുപ്പുതല യോഗം എന്നിവ വിളിച്ചുചേര്‍ക്കും. നഗരം കേന്ദ്രീകരിച്ച് നിരീക്ഷണ സംഘങ്ങളും പ്രത്യേക സ്ക്വാഡും രൂപീകരിക്കാനും തീരുമാനിച്ചു. അല്‍ഫായിദ കണ് വെന്ഷന് സെന്ററില്‍ നടന്ന ജനകീയ കൂട്ടായ്മ എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാട നം ചെയ്തു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്, ഹംസ കുറു വണ്ണ, വത്സലകുമാരി, മാസിത സത്താര്‍, ഷെഫീഖ് റഹ്മാന്, മറ്റുനഗരസഭാ കൗണ്‍സില ര്മാര്, നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ് കാരിക നേതാക്കളായ അഹമ്മദ് അഷ്റഫ്, കെ.സി അബ്ദുറഹ്മാന്, കെ.പി.എസ് പയ്യനെ ടം, പി.ആര് സുരേഷ്, സലാം മാസ്റ്റര്‍, കെ.മന്‍സൂര്‍, മസൂദ്, ശിവന്, ദൃശ്യക്, രമേഷ് പൂര്‍ണ്ണിമ, പഴേരി ഷെരീഫ് ഹാജി, എം.പുരുഷോത്തമന്, മണ്ണാര്‍ക്കാട് വലിയ ഖാസി നിസാമുദ്ദീന്‍ ഫൈസി, പോത്തോഴിക്കാവ് മേല്‍ശാന്തി അനീഷ് ശര്‍മ, ഫിറോസ് ബാ ബു, കാജാ ഹുസൈന്, ഫിഫ മുഹമ്മദാലി, അക്ബര്‍ ഫെയ്മസ്, മനോജ് മാസ്റ്റര്‍, പി.ടി ഷെരീഫ്, ഷമീര്‍ പഴേരി, കെ.വി.എ റഹ്മാന്, പൊലിസ്, എക്സൈസ്, എം.വി.ഡി, വനംവകുപ്പ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അധ്യാപകര്‍, യുവജന ക്ലബ് ഭാരവാഹികള്‍, സമൂഹമാധ്യമ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
