അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടു ത്തി വായോധികര്‍ക്കും കിടപ്പിലായ രോഗികള്‍ക്കുമായി കട്ടിലുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര് ഷിക വികസന പദ്ധതിയില്‍ നിന്നും പത്തു ലക്ഷത്തി അയ്യായിരം രൂപ ചിലവഴിച്ച് 230 ഗുണഭോക്താക്കള്‍ക്കുള്ള കട്ടിലുകളാണ് കൈമാറിയത്. വൈസ് പ്രസിഡന്റ് അയിഷാ ബി ആറാട്ടുതൊടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍ മേലേ കളത്തില്‍, അംഗങ്ങളായ മധു മാസ്റ്റര്‍, വിജയലക്ഷ്മി, ഹംസ കള്ളിവളപ്പില്‍, ഐ.സി. ഡി.എസ്. സൂപ്പര്‍വൈസര്‍ സരിത, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.
