കുമരംപുത്തൂര്‍: പഞ്ചായത്ത് പരിധിയിലെ വാണിജ്യവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല്‍പ്പത് മൈക്രോ ണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു. ജൂനിയര്‍ സൂപ്രണ്ട് കെ.ടി ധന്യ, ഹെഡ്ക്ലാര്‍ക്ക് സി.പ്രകാശ്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസ ങ്ങളിലായി അമ്പതോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എട്ടുകിലോ യോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി ഗ്രാമ പഞ്ചായത്ത് സെ ക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യ ഉപനിയമപ്രകാരം പതിനായിരം രൂപ പിഴയടക്കുന്നതിനും നോട്ടീസ് നല്കി. വരും ദിവസങ്ങളിലും പരി ശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
