മണ്ണാര്‍ക്കാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 9.30ന് നെല്ലിപ്പുഴ ജങ്ഷനില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് കുന്തിപ്പുഴപാലത്തിനുസമീപം സമാപി ക്കും. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ -മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. യൂത്ത് ലീഗിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ജാഗ്രതാസമിതികള്‍ രൂപവത്കരിക്കാനും വീട് സന്ദര്‍ശനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നൂറുക്കണക്കിന് വിദ്യാര്‍ഥികളും യുവജനങ്ങളും മാര്‍ ച്ചില് പങ്കാളികളാകും. ലഹരിവിരുദ്ധപോരാട്ടങ്ങളിലേര്പ്പെട്ടിട്ടുള്ള എല്ലാസംഘട നകള്‍ക്കും കൂട്ടായ്മകള്‍ക്കും യൂത്ത് ലീഗിന്റെ പിന്തുണയുണ്ടാകുമെന്നും ഭാരവാഹി കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, അഡ്വ. നൗഫല്‍ കളത്തില്‍, ഷറഫുദ്ദീന് ചങ്ങലീരി, നൗഷാദ് പടിഞ്ഞാറ്റി, സൈനുദ്ദീന്‍ കൈതച്ചിറ, സമദ് പൂവ്വക്കോടന്‍,ഷമീര്‍ മണലടി, ഷമീര്‍ നമ്പിയത്ത്, ടി.കെ. സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു.
