പാലക്കാട് : അട്ടപ്പാടി കുറുമ്പ ട്രൈബല്‍ സഹകരണ സംഘത്തിന്റെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മില്ലറ്റ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ജില്ലാ ഖാദി ബോര്‍ഡിന്റെ നേതൃ ത്വത്തില്‍ ഗ്രാമശ്രീ എംപോറിയം (ഡി.എസ്.എം) ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിനു സമീപം ലഭിക്കും. അസ്പിരേഷന്‍ പ്രോഗ്രാം അട്ടപ്പാടിയുടെ ഭാഗമായാണ് പ്രസ്തുത സം യോജന സാധ്യത നടപ്പിലാക്കിയത്. നിലവില്‍ കുങ്കിലിയം, റാഗി, റാഗിപ്പൊടി, ചാമയരി, കറുത്ത കുരുമുളക്, ചക്കകൊല്ലി, ചിനിക്കപ്പൊടി, കാട്ടുള്ളി സത്ത,് കാട്ടുതേന്‍, എന്നീ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കുറുമ്പ സൊസൈറ്റി പട്ടികവര്‍ഗ സേവന സംഘത്തിന്റെ ഭാഗമായിട്ടുള്ള 786 അംഗങ്ങള്‍ക്ക് വിപണി വരുമാന വര്‍ദ്ധിത സാധ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. അടുത്തഘട്ട വിപണിയില്‍ മുളയരി, ഏലം, രാമച്ചത്തി ന്റെ വേര്, രാമച്ചത്തിന്റെ ചകിരി, ദാഹശമിനി, കറുകപ്പട്ട തുടങ്ങിയവ ലഭ്യമാവും.
