കല്ലടിക്കോട് : കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ അതി ക്രമം കാട്ടിയെന്ന പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിലെ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനായ കോഴിക്കോട് കടലു ണ്ടി സ്വദേശി മുഹമ്മദ് അഷ്റഫ് (39)ആണ് അറസ്റ്റിലായത്. പാലക്കാട് നിന്നും കോഴി ക്കോട് പോവുകയായിരുന്ന ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. അനുവാദം ചേദിച്ച് അടുത്തിരുന്നശേഷം ലൈംഗീകാതിക്രമം നടത്തിയെന്നാണ് പറയുന്നത്. ബസ് ജീവന ക്കാരും യാത്രക്കാരും യുവതിയും കല്ലടിക്കോട് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലിസ് അറിയിച്ചു.
