മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ന്യൂ അല്‍മ ആശുപത്രിയിലും സ്നേഹ ഇഫ്താറിന് തുടക്കമായി. ആശുപത്രി യിലെ രോഗികള്‍ക്കും സഹായികള്‍ക്കും വിഭവ സമൃദ്ധമായ ഇഫ്താര്‍ ആണ് ഒരുക്കിയി രിക്കുന്നത്. റമളാനില്‍ മുഴുവന്‍ ദിവസങ്ങളിലും നോമ്പു തുറക്കുള്ള സൗകര്യം യൂത്ത് ലീഗ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.പെരുന്നാള്‍ ഭക്ഷണത്തോടെ സ്നേഹ ഇഫ്താര്‍ സമാപി ക്കും. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ ഷമീര്‍ പഴേരി അധ്യക്ഷനായി.നിയോജക മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സെ ക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ആശുപത്രി എം.ഡി ഡോ. കെ.എ കമ്മാപ്പ, പഴേരി ഷരീഫ് ഹാജി എന്നിവര്‍ സംസാരിച്ചു. മുനീര്‍ താളിയില്‍ സ്വാഗതവും ശറഫുദ്ധീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു. ആശുപത്രി മാനേജര്‍ സി. എം ഷബീറലി, കെ.ടി അബ്ദുല്ല, ഹുസൈന് കളത്തില്‍, സക്കീര്‍ മുല്ലക്കല്‍, സൈനുദ്ദീന്‍ കൈതച്ചിറ, ഷൗക്കത്ത് പുറ്റാ ണിക്കാട്, സമദ് പൂവക്കോടന്, ഷമീര്‍ മണലടി, ഹാരിസ് കോല്‍പാടം, ഷമീര്‍ നമ്പിയത്, ഷരീഫ് പച്ചീരി, സ്വാലിഹ് ടി.കെ, ഫസലു കുന്തിപ്പുഴ, ഷനോജ് കല്ലടി എന്നിവര്‍ നേതൃത്വം നല്കി.
