മണ്ണാര്‍ക്കാട് : പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പിരമിഡ് അഗ്രോ മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് നാളെ മുതല്‍ തൃശൂരില്‍ പ്രവര് ത്തനമാരംഭിക്കും. പാട്ടുരായ്ക്കലില്‍ രാവിലെ 11ന് പി.ബാലചന്ദ്രന് എം.എല്‍.എ. ഉദ്ഘാ ടനം ചെയ്യും. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിക്ക് കീഴിലാണ് സ്ഥാപനം. ഗോള്‍ഡ് ലോ ണ്, ബിസിനസ് ലോണ്‍, എന്നിവയ്ക്കു പുറമെ ദിവസ, ആഴ്ച തവണയില്‍ അടയ്ക്കാ വുന്ന പേഴ്സണല്‍ ലോണുകള്‍, യൂസ്ഡ് വെഹിക്കള്‍ ലോണ്‍ എന്നിവ സൊസൈറ്റി നല് കുന്നു. ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, നെല്‍കൃഷി, പച്ചക്കറികൃഷി എന്നിവയ്ക്കും വായ്പകളുണ്ട്. കൂടാതെ ദിവസ, ആഴ്ച മാസ തവണകളായി അടയ്ക്കാവുന്ന നിക്ഷേപ പദ്ധതികളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതവും നല്കുന്നു. കേരള ത്തിനുപുറമെ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പ്രവര്‍ത്തനാനുമതിയുണ്ട്. ഫോണ്‍: 0487 2325001,9072125001
