തച്ചനാട്ടുകര: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പൊ തു കുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെ.പി.എം സലീം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് പി മന്‍സൂറലി, ജനപ്രതിനിധികളായ കെ.പി ഇല്യാസ്, എം സി രമേഷ്, ഫിഷറീസ് കോഓര്‍ഡിനേറ്റര്‍ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.
