തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ (എം.സി. എഫ്) തീപിടുത്തത്തില്‍ നശിച്ചത് മൂന്ന് ടണ്‍ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യ ങ്ങള്. ഷെഡ്ഡും യന്ത്രവുമടക്കം കത്തിനശിച്ചതിലൂടെ 35 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. ചൂരിയോട് പൊതുശ്മശാനത്തോട് ചേര്‍ന്നുള്ള എം.സി.എഫില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ യാണ് അഗ്നിബാധയുണ്ടായത്. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലിസിനും അഗ്നിരക്ഷാ സേനയ്ക്കും വിവരം നല്കി. മണ്ണാര്‍ക്കാട്, കോങ്ങാട്, പാലക്കാട് അഗ്നിരാക്ഷാനിലയ ങ്ങളില്‍ നിന്നുമെത്തിയ സേന അംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീനിയന്ത്രണവിധേയമാക്കിയത്.
സംഭരണകേന്ദ്രത്തിന് പുറത്തേക്കും പ്രത്യേകിച്ച് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുള്ള വാതകശ്മശാനത്തിലേക്ക് തീപടരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തി യത്. ശേഷം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ സംഭരണകേന്ദ്രത്തിനകത്തു ള്ള പ്ലാസ്റ്റക്ക് മാലന്യങ്ങള്‍ മാറ്റിയാണ് അഗ്നിശമന വാഹനത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീയണച്ചുതുടങ്ങുകയായിരുന്നു. മണ്ണാര്‍ക്കാട് നിന്നുള്ള രണ്ടും, കോങ്ങാട്, പാല ക്കാട് എന്നിവടങ്ങളില്‍ നിന്നുള്ള ഒന്ന് വീതം അഗ്നിശമന വാഹനങ്ങളില്‍ നിന്നുമായി അമ്പതിനായിരം ലിറ്റര്‍ വെള്ളം ഇതിനായി ഉപയോഗിച്ചു. സമീപത്തെ പുഴയില്‍ നിന്നും തോടില്‍ നിന്നുമാണ് വെള്ളംശേഖരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനു തുടങ്ങി ഇന്ന് പുല ര്‍ച്ചെ ഒരുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്.
എട്ടു ടണ്ണോണം സംഭരണശേഷിയുണ്ട് എം.സി.എഫിന്. കഴിഞ്ഞമാസം 26ന് ഇവിടെ നിന്നും മൂന്ന് ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോയിരുന്നു. വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച് തരംതിരിക്കുന്നതിനുംമറ്റുമായി സൂക്ഷിച്ച മാലിന്യങ്ങളിലാണ് തീപടര്‍ന്നത്. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, കോങ്ങാട് അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ഗ്രേഡ് സി.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ശ്രീജേഷ്, രമേഷ്, ശരത് രാജ്, വിജിത്, രാഗില്‍, സി.എസ് സന്ദീപ്, രാഹുല്‍, അജിത്, ഷിബു, എസ്.രമേഷ്, വി.ഷിജു, രാജേന്ദ്രപ്രസാദ്, പി.ഷിജു, ടി.കെ അന്സല്ബാബു, കൃഷ്ണദാസ്, കൃഷ്ണപ്രസാദ് എന്നിവര്‍ അഗ്നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അജ്ഞാതര്‍ തീയിട്ടതായാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെ ടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയാതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
