തച്ചനാട്ടുകര: കുരുന്നുഭാവനകള്‍ക്ക് നിറം പകര്‍ന്ന് കുന്നിന്മുകളിലെ കുഞ്ഞെഴുത്തു കള്‍ പുറത്തിറങ്ങി. തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്കൂളിലെ ഒന്ന്,രണ്ട് ക്ലാസുകളിലെ മുഴുവന്‍ കുട്ടികളുടെ ഡയറി സമാഹാരമായ കുന്നിന്മുകളിലെ കുഞ്ഞെഴുത്തുകള്‍. വി.കെ ശ്രീകണ്ഠന് എം.പി, സ്കൂള്‍ മാനേജര്‍മാരായ ടി.എം.അനു ജന്‍,വി എം വസുമതി, പ്രധാനാധ്യാപിക എന്‍.ജയലക്ഷ്മി പി.ടി.എ. ഭാരവാഹികളായ എ.പ്രിയന്, എം.രമ്യ എന്നിവരുടെ ആശംസകളും പുസ്തകത്തിലുണ്ട്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് പാലോടാണ് അവതാരിക എഴുതിയിരിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകരായ ടി.എസ്.മീനകുമാരി, കെ.ലെനില്‍ രാജ്, കെ. ഗീതു കെ.സരിഗ, എ.കെ വൃന്ദ, കെ.അജിത എന്നിവരാണ് പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തി ച്ചത്. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂള്‍ ചിത്രകലാധ്യാപകനായ ചന്ദ്രമോഹനന് ആണ് കവര്‍ ഡിസൈന്‍ നടത്തിയത്. പാലക്കാട് ആപ്പിള്‍ ബുക്സാണ് പ്രസാധകര്. തിരുവനന്തപുരം നിയമസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശനം സ്പീക്കര്‍ എ.എന്‍ ഷംസീന് നിര്‍വഹിച്ചു. കെ.പ്രേംകുമാര്‍ എം.എല്‍.എ, സ്കൂളിലെ അധ്യാപകരായ കെ.ലെനിന്‍രാജ്, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
