തച്ചനാട്ടുകര : തച്ചനാട്ടുകര പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടു കല് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വയോജനയാത്ര സംഘടി പ്പിച്ചു. അറുപത് പിന്നിട്ട സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 120ഓളം പേര് പങ്കെടു ത്തു. ഏകദിന യാത്രയില്‍ കോഴിക്കോട് സയിന്സ്പാര്ക്ക്,പ്ലാനറ്റേറിയം,ബേപ്പൂര്‍ പോര്‍ട്ടി ല്‍ ബോട്ടുയാത്ര,ലുലുമാള്‍ എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ ആറ്റ ബീവി, എം.സി രമണി, കെ.ബിന്ദു, എച്ച്.ഐ ബാലകൃഷ്ണന്, പി.പ്രിയന്, ജെ.എച്ച്.ഐ. ഹസീന, ആശാവര്‍ക്കര്‍ മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
