മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തച്ചമ്പാറയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ചുലക്ഷം രൂപയുടെ ഫര്‍ണി ച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷ്റ അധ്യക്ഷനായി. പ്രീമെട്രിക് ഹോസ്റ്റല്‍ വാര്ഡന് എം.ആര് സതീഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി കുര്യന്, ആയിഷ ബാനു കാപ്പില്‍, തങ്കം മഞ്ചാടിക്കല്‍, പട്ടികജാതി വികസന ഓഫിസര്‍ അജിത്.ആര് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള മോട്ടിവേഷന്‍ ക്ലാസും നടന്നു.
