കുമരംപുത്തൂര്‍ : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സൈറ്റ് ഫോര്‍ കിഡ്സ് പദ്ധ തിയുടെ ഭാഗമായി കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ നല്കി. അല നല്ലൂര്, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി, മണ്ണാര്‍ക്കാട് കുന്തിപ്പുഴ, കല്ലടിക്കോട് എന്നീ ലയണ്‍സ് ക്ലബുകളുടെയും മണ്ണാര്‍ക്കാട് ബി.ആര്.സിയുടെ കീഴില്‍ വരുന്ന 65ല്‍പരം സ്കൂളുകളില്‍ നന്നുള്ള കുട്ടികള്‍ക്കാണ് കണ്ണടകള്‍ നല്‍കിയത്. കുമരംപു ത്തൂര്‍ ലയണ്‍സ് ക്ലബ്, കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാട നം ചെയ്തു. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനാ യി. ലയണ്‍സ് ഡിസ്ട്രിക്ട് വിഷന്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് മേനോന് പദ്ധതി വിശദീക രണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍, കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുല്‍ അസീസ്, സെക്രട്ടറി സുഗ ന്ധി, വൈസ് പ്രസിഡന്റ് നാസര്‍ മൈലംകോട്ടില്‍, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹ്മാന്, ലയണ്‍സ് ക്ലബ് സോണല്‍ ചെയര്മാന് ബാബു മൈക്രോടെക്, സുകുമാരന്‍ മാസ്റ്റര്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ റോബിന് തോമസ്, മോന്‍സി തോമസ്, ജയറാം, നിഖില്‍, പി.ജി രവിചന്ദ്രന്‍, മധുസൂദനന്, ശിവദാ സ്, ഗോപിനാഥന്, ദേവദാസ് നരിപ്പിലങ്ങാട്, ബി.ആര്.സി. പ്രതിനിധി അബ്ദുല്‍ കരീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
