അലനല്ലൂര്‍: പഞ്ചായത്തിലെ ചളവയില്‍ ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാംപെയിന് അനുഭാവം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. ചളവ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ നടത്തി. സി.പി.എം. ബ്രാഞ്ച് സെക്ര ട്ടറി കെ.സേതുമാധവന്, ലോക്കല്‍ കമ്മിറ്റി അംഗം വി.ഷൈജു എന്നിവര്‍ ചേര്‍ന്ന് ഫ്ലാ ഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി എം.കൃഷ്ണകുമാര്‍, പി.ശിവശങ്കരന് ,പി.അജേഷ്, പി. സുരേഷ്, പി.ഷൈജു, കെ.സനല്‍, എസ്.എം രോഹിത്, കെ.രാഘേഷ് എന്നിവര്‍ നേതൃ ത്വം നല്കി.
