അലനല്ലൂര്‍ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവില്‍ നവീകരിച്ച മുണ്ടക്കുന്ന് – മഞ്ഞളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യ ക്ഷനായി. വി.ടി ഹംസ മാസ്റ്റര്‍, ഒ. നിജാസ്, സി.യൂനുസ്, പി.പി , പി.പി.യൂസഫ്, മുഹമ്മദ് കുട്ടി മുതുകുറ്റി, സി.കബീര്‍, പി.പി സുധീര്‍, കെ.അബ്ദു, കെ. കോയ, എന്‍. അബൂബക്കര്‍, വി.ടി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
