മണ്ണാര്‍ക്കാട്: ഗുപ്തന് സേവന സമാജം പെരിമ്പടാരി യൂണിറ്റിന്റെ വാര്‍ഷികവും കുടും ബയോഗവും ഡോ.കെ.പി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി രവി അധ്യക്ഷനായി. സംസ്ഥാന സംഘടന സെക്രട്ടറി എന്‍.വി.രാജീവന് , രക്ഷാധി കാരി ഗോപിനാഥ ഗുപ്തന്, മേഖല പ്രസിഡന്റ് രാമചന്ദ്രഗുപ്തന്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, സെക്രട്ടറി നാരായണന് കുട്ടി ഗുപ്തന്, ട്രഷറര്‍ കൃഷ്ണകുമാര്‍, വനിതാ വിങ് നേതാക്കളായ വിജയലക്ഷ്മി, രത്നം, യൂണിറ്റ് സെക്രട്ടറി ജയന് മണ്ണാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീപാദം ടീമിന്റെ തിരുവാതിര കളിയും കൃഷ്ണദാസ് കുന്നിയാരത്തിന്റെ യോഗ പ്രദര്‍ശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള അനുമോദനവും സമ്മാനദാനവും നടന്നു.
