മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്‌റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും അധ്യാപക- വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്ന ഉത്തരവുകള്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും, നാല് വര്‍ഷ ത്തിലധികമായി കേരളത്തില്‍ മാത്രമായി തടഞ്ഞുവെച്ച യു.ജി.സി സെവന്‍ത് പേ റിവിഷന്‍ കുടിശ്ശികയടക്കം നല്‍കുവാന്‍ തയ്യാറാക ണമെന്നും, അല്ലാത്തപക്ഷം സാലറി ചലഞ്ചില്‍ നിന്നും വിട്ടു നില്‍ ക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോളേജ് അധ്യാപകരുടെ യു.ജി.സി ഏഴാം ശമ്പള പരിഷ്‌കരണം നാല് വര്‍ഷമായി നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനും അധ്യാപക-വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി മാത്രം നിരവധി ഉത്തര വുകളാണ് ഇറക്കിയത്. കേരളത്തില്‍ ആകെയുള്ള പതിനായിര ത്തോളം കോളേജ് അധ്യാപക തസ്തികകളില്‍ പകുതിയോളം അധ്യാപക തസ്തികകള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുകയും, 2018 മുതല്‍ നിയമിതരായ അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുകയും, വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണ അവസരങ്ങള്‍ ഇല്ലാതാക്കുക യും, അഭ്യസ്തവിദ്യരുടെ തൊഴില്‍ സാധ്യത കൊട്ടി അടയ്ക്കുന്ന തുമായ ഉത്തരവാണ് ഈ മഹാമാരിയുടെ മറവില്‍ ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹ മാണെന്ന്.സി.കെ.സി.ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എ.പി.അമീന്‍ ദാസ് സെക്രട്ടറി ഡോ. ടി. സൈനുല്‍ ആബിദ് ട്രഷറര്‍ ഡോ.ഹുസൈന്‍ കൂരിമണ്ണില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.