അലനല്ലൂര്‍ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് കോ ണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി അധ്യക്ഷനായി. നേതാക്കളായ വി.തേവരുണ്ണി, റഫീക്ക് കൊട ക്കാടന്‍, എന്‍.കെ മുഹമ്മദ് ബഷീര്‍, സമദ് പുളിക്കല്‍, പി.പി ഏനു, റസാഖ് മംഗലത്ത്, സുരേഷ് കൊടുങ്ങയില്‍, അഡ്വ. സത്യനാഥന്, എം.മഹഫൂസ്, നാസര്‍ കാപ്പുങ്ങല്‍, പി.അഹമ്മദ് സുബൈര്‍, ടി.കെ ഷംസുദ്ദീന്, മുഹമ്മദ് സിബിത്ത്, ഹംസ ഓങ്ങല്ലൂരന്‍, ഉമ്മര്‍ പുത്തന്ങ്കോട്ട്, അയ്യപ്പന് കുറൂപ്പാടത്ത്, യു.ശ്രീനിവാസന്, കെ.സത്യപാലന്, അനു.എസ്.ബാലന്, എം.പി നൗഷാദ്, ലൈല ഷാജഹാന്, ടി.എം ഫെബിന, ലളിത, സണ്ണി, ടി.കെ ഷാജി, അലിപൂളമണ്ണ, ഒ.മനാഫ്, അയ്യൂബ്ഖാന്‍, ഹസ്സന് പുളിക്കല്‍, പി.ബാലന്, ശിഹാബ്, സി.മുജീബ്, നാസര്‍ പുത്തന്ങ്കോട്ട്, കെ.അബുമാസ്റ്റര്‍, ടി.യു ജുനൈദ് തുടങ്ങി യവര്‍ സംസാരിച്ചു.
