മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മണ്ണാര്‍ക്കാട് പോലീസും ഡ്രോണ്‍ ക്യാമറ നിരീക്ഷണം തുടങ്ങി. ഇന്ന് രാവിലെ 10 മണിയോടെയാണ് നഗരത്തില്‍ വ്യാപക നിരീക്ഷണം ലക്ഷ്യമിട്ട് ഡ്രോണ്‍ പറന്നുയര്‍ന്നത്.കോവിഡ് പ്രതിരോധത്തില്‍ ശക്തമായ ഗതാഗത നിയന്ത്രണത്തില്‍ വ്യാപൃതരായ പോലീസ് സംഘം നഗരത്തിലും ഉള്‍പ്രദേശങ്ങളിലും സംഭവിച്ചേക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്താനാണ് പറക്കും ക്യാമറകള്‍ വിന്യസിക്കുന്നത്.ഇതു വഴി ഉള്‍ നാടുകളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും തടയാനാകും.
ക്യാമറക്ക് പിറകെ പോലീസ് സംഘവും പിന്തുടര്‍ന്നെത്തും. സംസ്ഥാന പോലീസ് മേധാവിക്ക് കീഴിലുള്ള സൈബര്‍ ഡോം ആണ് പദ്ധതിക്ക് രൂപം നല്‍കിയത്.ഡ്രോണ്‍ ഓപ്പറേറ്റര്‍മാരായ പക്കാ, സ്‌കൈലിമിറ്റ് എന്നീ ഗ്രൂപ്പുകള്‍ ചേര്‍ന്ന പദ്ധതിക്ക് ഈഗിള്‍ ഐ എന്നാണ് പേര്.തമിഴ്‌നാട് അതിര്‍ത്തിയായ അട്ടപ്പാടി മേഖലയിലാണ് താലൂക്കില്‍ ആദ്യ ഘട്ടത്തില്‍ ഡ്രോണ്‍ വിന്യസിച്ചത്.പ്രധാന അതിര്‍ത്തി മേഖലകളായ ഷോളയൂര്‍, ആനക്കട്ടി, തൂവ,മുള്ളി എന്നിവിടങ്ങളിലും കല്‍ക്കണ്ടി, ഗൂളിക്കടവ്, മുക്കാലി, ചിറ്റൂര്‍ തുടങ്ങിയ ഭാഗങ്ങളും ആകാശ ക്യാമറകള്‍ ഒപ്പിയെടുത്തു.തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗര ഭാഗവും പൂര്‍ത്തിയാ ക്കി.ലോക്ക് ഡൗണിന്റെ ലംഘനമായി നഗരത്തില്‍ അനധികൃ തമായ വാഹന സഞ്ചാരമുള്ളതായി സി.ഐ സജീവ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് മുന്നോടിയായാണ് ഡ്രോണ്‍ പോലുള്ള സംവിധാനം ഏര്‍പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.