തൃത്താല: ഭൂജല സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയായി സുസ്ഥിര തൃത്താല പദ്ധതി. തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മന്ത്രി എം ബി രാജേഷ് ആവി ഷ്കരിച്ച പദ്ധതിയിലൂടെ ഭൂഗര്‍ഭ ജല വകുപ്പ് നടപ്പാക്കിയത് 30 കൃത്രിമ ഭൂജല സംപോ ഷണ പദ്ധതികളാണ്. സുസ്ഥിര തൃത്താല പദ്ധതിയിലൂടെ മണ്ഡലത്തിലെ 56 കുള ങ്ങള്‍ക്കാണ് പുനര്‍ജീവനേകിയത്. ഇതുമൂലം 23214 ഘന മീറ്റര്‍ ഭൂഗര്‍ഭജലമാണ് അധിക മായി വര്‍ദ്ധിപ്പിക്കാനായത്.
കൃത്രിമ റീചാര്‍ജിങ് വഴി പ്രതിദിനം പതിനാറായിരം ലിറ്റര്‍ ശേഷിയുള്ള രണ്ട് സംഭര ണികള് തയ്യാറാക്കി.സമീപത്തെ കിണറുകളും വറ്റാത്ത ഇടങ്ങളായി മാറി. ജലവിഭവ വകുപ്പ് 8 പഞ്ചായത്തുകളിലായി 11 ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകള്‍ നവീകരിച്ചു പ്രവര്‍ത്തന ക്ഷമമാക്കി.1410 ഹെക്ടര്‍ കൃഷിയിടത്തിലേക്കുള്ള ജലസേചനത്തിന് ഈ പദ്ധതി ഉപകാരപ്രദമായി. 68 കാര്‍ഷിക കുളങ്ങള്‍ മഴവെള്ള സംഭരണത്തിലൂടെ ജല സമൃദ്ധമായി.കാര്‍ഷിക കുളങ്ങള്‍ക്ക് സമീപമുള്ള കിണറുകളും വറ്റാത്ത ഉറവിടമാ ക്കാന്‍ ഇതു പ്രകാരം സാധിച്ചു. താല്‍ക്കാലിക ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് വെള്ളത്തി ന്റെ ഒഴുക്ക് ക്രമപ്പെടുത്തി. ഭൂഗര്‍ഭജല റീചാര്‍ജിങ് വര്‍ദ്ധിച്ചതുമൂലം വറ്റാത്ത തോടു കളെ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഭാഗമായി 84 കുളങ്ങളിലേക്ക് മത്സ്യബന്ധനം വ്യാപിപ്പിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ശുദ്ധമായ ജല ലഭ്യതയുള്ള കുളങ്ങളാക്കി മാറ്റാനും പദ്ധതി മുഖേന കഴിഞ്ഞു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 544 കിണറു കള്‍ റീചാര്‍ജ് ചെയ്തു. 353 പുതിയ കിണറുകള്‍ നിര്‍മ്മിച്ച് ജല ലഭ്യത ഉറപ്പു വരുത്തി.6017 മഴ കുഴികള്‍ എടുക്കാനും തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞു.68 ഫാം കുളങ്ങള്‍, 100 നീര്‍ച്ചാലുകള്‍, 20 പച്ച തുരുത്ത് എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്ക രിച്ച് തൃത്താലയെ ഹരിതാഭമാക്കാനും ഈ പദ്ധതി പ്രയോജനപ്പെട്ടു. വെള്ളം മണ്ണിലേക്ക് തന്നെ ഊര്‍ന്നിറങ്ങുന്നതിന് 135 വാര്‍ഡുകളിലായി ഒരു ലക്ഷം തെങ്ങിന് തൈകളാണ് തൊഴിലുറപ്പിലൂടെ നട്ടു പിടിപ്പിച്ചത്.സുസ്ഥിര തൃത്താലയിലൂ ടെ മണ്ഡലത്തില്‍ നടപ്പാ ക്കിയ ഭൂജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂലം ഭൂഗര്‍ഭ ജല വിതാനത്തില്‍ ശ്രദ്ധേയമാ യ മാറ്റങ്ങളാണ് ദൃശ്യമായിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിലൂന്നി ജലസ്രോതസ്സു കളെ പുനരുജ്ജീവിപ്പിച്ചും ആധുനികമായി നവീകരിച്ചും വിവിധ പദ്ധതികള്‍ ആവിഷ് കരിച്ചപ്പോള്‍ കുടിവെളള ക്ഷാമം പരിഹരിക്കുന്നതി നോടൊപ്പം തൃത്താലയുടെ കാര്‍ ഷിക മേഖലയ്ക്കും അത് പുത്തന്‍ ഉണര്‍വേകി. 49.01 ലക്ഷം രൂപയാണ് കൃത്രിമ ഭൂജല സംപോഷണ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്.