മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പറമ്പിലെ പുല്ലിന് തീപിടിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന പാതയോരത്ത് പെട്രോള്‍ പമ്പിന് പിറകിലുള്ള പറമ്പിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിരക്ഷാസേന അംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ ബീറ്റ് ഉപയോഗിച്ച് തീകെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വിമല്കു മാര്‍, സേന അംഗങ്ങളായ കെ.പ്രശാന്ത്, ശരത്കുമാര്, എം.എസ് ഷോബിന്‍ദാസ്, കെ. പ്രശാന്ത്, എം.ആര് രാഗില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ താവളം കാവുണ്ടിക്കലിന് സമീപം റോഡിലേക്ക് വീണ മുളങ്കൂട്ടം അഗ്നിര ക്ഷാസേന മുറിച്ച് നീക്കി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഉണങ്ങിനിന്ന മുളങ്കൂട്ട മാണ് റോഡിലേക്ക് പതിച്ചത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ യായി. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം ഓഫിസര്‍ പി.സുല്‍ ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ കെ.പ്രശാന്ത്, ശരത്കു മാര്‍, എം.എസ് ഷോബിന്‍ദാസ്, കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്ന് ജെ.സി.ബിയുടെ സഹാ യത്തോടെയാണ് മരം റോഡില്‍ നിന്നും നീക്കിയത്. സേനയ്ക്ക് ഒന്നരമണിക്കൂറോളം പ്രയ്ത്നിക്കേണ്ടി വന്നു.
