തച്ചമ്പാറ : എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാര്‍ഥികള്‍ക്കായി ദേശീയഅധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി മാ തൃകാ പരീക്ഷ നടത്തി. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പള്ളി ക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി നടന്ന പരീക്ഷയില്‍ 300ഓളം കുട്ടികള്‍ പങ്കെടുത്തു. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി.സുനില്കൃഷ്ണന്, ശ്രീലാല്‍, സി.എന്‍ ശശിധരന്, കെ.വി രമ, ഭാഗ്യരേഖ, അഞ്ജന ഗുപ്ത, ടി.സി ശാന്തികൃഷ്ണ, ദീപ, സി.ദീപ എന്നിവര്‍ നേതൃത്വം നല്കി.
