കോട്ടോപ്പാടം: എല്‍.എസ്.എസ്.എസ്., യു.എസ്.എസ് പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി കെ. എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നടത്തിയ മാതൃക പരീക്ഷ അവസാനിച്ചു. കോട്ടോപ്പാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയില്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപ ജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് പാറോക്കോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ആര് അലി, സംസ്ഥാന സെക്രട്ടറി കെ.പി.എ സലീം, വനിതാ വിംഗ് സംസ്ഥാന കണ്‍വീ നര് കെ.എം സാലിഹ, ജില്ലാ പ്രസിഡന്റ് സി.എച്ച് സുല്‍ഫിക്കറലി, ജില്ലാ കണ്‍വീനര്‍ പി അന്‍വര്‍ സാദത്ത്, ഉപജില്ല സെക്രട്ടറി ടി.പി മന്‍സൂര്‍, എം.പി സാദിഖ് , ഹാരിസ് കോലോ ത്തൊടി, എം എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂനുസ് സലിം, പി.മുഹമ്മദാലി, കെ.എം മുസ്തഫ, പി. അബ്ദുല്‍ സലിം ,കെ.വി ഇല്യാസ്, കെ.സുഹറ, ഷമീര്‍ മുഹമ്മദ്, സിദാന് സിദ്ധീഖ്, കെ.ബഷീര്‍, ജസാര്‍ പപ്പാട്ട്, അബ്ദുല്‍ കരീം, തബസും താജ്, രഞ്ജിത്ത് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
