മണ്ണാര്‍ക്കാട് : ബാലവേല നിര്‍മാര്‍ജന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണാര്‍ ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ബാലവേല വിരുദ്ധ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളില്‍ ബോധവല്‍ക്കരണ ക്ലാസില്‍ വ്യാപാരി വ്യവസായികള്‍, ബേക്കേഴ്‌സ് അസോസി യേഷന്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ഥി കള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എം സുനില്‍ ഉദ്ഘാടനം ചെ യ്തു. മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സി. അഹമ്മദ് ഫായിസ് അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സൂപ്പര്‍വൈസര്‍ ആഷ്‌ലിന്‍ ഷിബു ക്ലാസെടുത്തു. കൊ ഴിഞ്ഞാമ്പാറ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കെ.മുബീന, കല്ലടി ഹൈസ്‌കൂള്‍ ഡെപ്യു ട്ടി ഹെഡ്മിസ്ട്രസ് വി. സബിത, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
