കാഞ്ഞിരപ്പുഴ : ജലസേചന വകുപ്പിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴ യില്‍ 161 കോടി രൂപയുടെ വിനോദസഞ്ചാര അമ്യൂസ്‌മെന്റ് പാര്‍ക്കിന് സര്‍ക്കാര്‍ അനു മതി നല്‍കിയതില്‍ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫിസ് ഉപരോധി ച്ചു. ഇന്നലെ രാവിലെയായിരുന്നു സമരം. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് അധ്യക്ഷനായി. ജില്ലാ മുസ്‌ലിം ലീഗ് വര്‍ക്കിംങ് കമ്മിറ്റി അംഗം അബ്ബാസ് കൊറ്റിയോട്, പടുവില്‍ മുഹമ്മദാ ലി, സി.ടി അലി, ഹുസൈന്‍ വളവുള്ളി, ഇര്‍ഷാദ് മാച്ചാന്‍തോട്, മുസ്തഫ താഴത്തേതില്‍, ബഷീര്‍ കഞ്ഞിച്ചാലില്‍, മുസ്തഫ മുണ്ടംപോക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാദര്‍ പൊന്നംകോട്, ടി.പി കുഞ്ഞുമുഹമ്മദ്, നസീബ് തച്ചമ്പാറ, ആഷിക്ക് പുലാക്കല്‍, ഷബീ ര്‍, സലാം കൊറ്റിയോട്, കെ.പി ഫവാസ്, സി.പി നൗഫല്‍, ഷമീര്‍ തെക്കന്‍, എം.ടി ഹക്കീം, ഷഹീന്‍ നമ്പിയാംപടി, നാസര്‍ വാഴമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
