മണ്ണാര്‍ക്കാട് : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഹോട്ടല്‍ പാലാട്ട് റെസിഡന്സില് സ്പെഷ്യല്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കുന്നതായി മാനേജിംങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണി വരെ ഹോട്ടല്‍ പാലാട്ട് റെസിഡന്‍സിലെ മൂന്നാം നിലയിലുള്ള ബാങ്ക്വറ്റ് ഹാളിലാ ണ് അത്താഴമൊരുക്കുന്നത്. കറാച്ചി ഗ്രില്‍ ചിക്കന്‍, പാലാട്ട് സ്പെഷ്യല്‍ മിന്‍സ് പുലാവ്, ചിക്കന്‍ ചെട്ടിനാട്, കുമരകം ഫിഷ്കറി, ഗോള്‍ഡന്‍ പഞ്ച് മൊജിറ്റോ, ഗ്രീന്‍ വെല്‍വെറ്റ് വാലന്റൈന്‍ സൂപ്പ്, മെക്സിക്കന്‍ പിസ്ത സലാഡ്, ഫോഫറ്റ് വിംഗ്സ്, ഗോള്‍ഡ് ഫ്രൈഡ് പ്രോണ്‍സ്, ലെഫാസ് നാന്, നെയ്പ്പത്തല്, ഷാജഹാനി ഫലൂദ തുടങ്ങിയ വിഭവങ്ങളുണ്ടാ കും. 15 മുതല്‍ 550 രൂപ വരെയാണ് വിഭവങ്ങളുടെ വില. മണ്ണാര്‍ക്കാട് ഇതാദ്യമായാണ് സ്പെഷ്യല്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ യു.ജി.എസ്. ഗ്രൂപ്പ് പി.ആര്.ഒ. കെ. ശ്യാംകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് മാ നേജര്‍ കെ.കെ സുഹൈല്‍, ഫ്ളോര്‍ മാനേജര്‍ അനന്തകൃഷ്ണന് എന്നിവരും പങ്കെടു ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04924 225055,9946025255
