മണ്ണാര്‍ക്കാട് : വന്യമൃഗശല്ല്യം പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേ ഷണകേന്ദ്രത്തിന് ചുറ്റും വൈദ്യുതി തൂക്കുവേലി നിര്‍മിക്കാന്‍ ഒരുക്കം. പ്രവൃത്തികള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ആധുനിക രീതിയിലുള്ള തൂക്കുവേലിയാണ് സ്ഥാപിക്കുക. 20ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, തൂക്കു വേലി കടന്നുപോകുന്ന വഴിയിലെ ചില്ലവെട്ടിമാറ്റല്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. കേരള വെറ്ററിനറി സര്‍വകലാശാല എഞ്ചിനിയറിംങ് വിഭാഗ ത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടത്തുക. എഞ്ചിനീയറിംങ് വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം തിരുവിഴാംകുന്നിലെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പാണ് പ്രവൃത്തിക്ക് കരാറായത്. മൂന്ന് മാസം കൊണ്ട് വൈദ്യുതി വേലി നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രം ഭൂവിസ്തൃതികൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാംപസാണ്. നാനൂറ് ഏക്കറിലായാണ്് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഫാമിലെ ഏക്കറുകണ ക്കിന് സ്ഥലം കാട് പിടിച്ചുകിടക്കുകയാണ്. തൊഴിലാളികള്‍ അടിക്കാട് വെട്ടിമാറ്റാറു ണ്ടെങ്കിലും ഒരു മഴപെയ്താല്‍ കാട് വളരുന്ന ഇടം കൂടിയാണ്. സൈലന്റ്‌വാലി മലനിര കളില്‍ നിന്നും കരടിയോട്, അമ്പലപ്പാറ ഭാഗങ്ങള്‍ വഴിയെത്തുന്ന കാട്ടാനകള്‍ വെള്ളി യാര്‍പുഴ മുറിച്ചുകടന്നാണ് ഫാമിലേക്ക് കയറുന്നത്. പനകളും ചക്കയും മറ്റുമെല്ലാം ഇവി ടെയുള്ളതും ആനകളെ ആകര്‍ഷിക്കുന്നു. വന്യജീവികള്‍ ഗവേഷണകേന്ദ്രം വളപ്പില്‍ തമ്പടിച്ചാല്‍ സമീപപ്രദേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയാകും. ഇതിന് പരിഹാ രം കാണാന്‍ ഉയരത്തില്‍ പ്രതിരോധവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാലുവര്‍ഷം മുമ്പ് തിരുവിഴാംകുന്ന്, മുറിയക്കണ്ണിപ്രദേശവാസികള്‍ സര്‍വകലാശാല വൈസ് ചാന്‍ സിലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് സര്‍വകലാശാലയുടെ ആനപഠനകേന്ദ്രം ഡയറക്ടര്‍ ടി.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫാമിനകത്തേക്ക് കാട്ടാനകള്‍ കയറുന്നത് തടയാന്‍ കിടങ്ങും വൈദ്യുതി തൂക്കുവേലിയും അടിയന്തിരമായി സ്ഥാപിക്കണമെ ന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അധികൃതര്‍ വനംവകുപ്പുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പദ്ധതി നീണ്ടുപോവുകയായിരുന്നു. വീണ്ടും ഫാമിനകത്ത് കാട്ടാനശല്യം രൂക്ഷമാവു കയും സമീപവാസികളുടേയും തൊഴിലാളികളുടെയും ആവശ്യങ്ങളും കൂടി പരിഗ ണിച്ച് അധികൃതര്‍ പ്രതിരോധസംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി ഇടപെടല്‍ നടത്തുകയായിരുന്നു. തിരുവിഴാംകുന്ന് വഴി കടന്ന് പോകുന്ന പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പ്രവര്‍ത്തനപുരോഗതിയുടെ അടിസ്ഥാന ത്തില്‍ കന്നുകാലി ഗവേഷണകേന്ദ്രത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചുറ്റുമതിലോ, സംരക്ഷ ണ ഭിത്തിയോ നിര്‍മിക്കാനും നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
