മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മുല്ലാസ് വെ ഡ്ഡിംങ് സെന്റര്‍ വിന്നേഴ്‌സ് ആന്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കായുള്ള പന്ത്രണ്ടാമത് അഖി ലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെര്‍പ്പുളശ്ശേരി ഇസ്സ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ലിന്‍ഷ മെഡിക്ക ല്‍സ് മണ്ണാര്‍ക്കാട് വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി. ജേതാക്കള്‍ക്ക് നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍, മുല്ലാസ് ഗ്രൂപ്പ് എം.ഡി. ഷാജി മുല്ലപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. എം.എഫ്.എ. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മമ്പാട് റണ്ണേഴ്‌സ് ട്രോഫി നല്‍കി. എം.എഫ്.എ. പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍മാരായ കെ.മന്‍സൂര്‍, മുജീബ് ചേലോത്തില്‍, എം.എഫ്.എ. ജനറല്‍ സെ ക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ സലീം മറ്റത്തൂര്‍, രക്ഷാധികാരി ടി.കെ അബൂബക്കര്‍ ബാവി, ഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, കെ.പി അക്ബര്‍, ഫിഫ മുഹമ്മദാലി, പി.എം സഫീര്‍, എം.പി അഫ്‌സല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സംഘ ടനാ നേതാക്കള്‍, സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജില്ലാ നേതാ ക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് സി.എച്ച്. സെന്റര്‍ നിര്‍ധനരായ രോ ഗികള്‍ക്ക് നല്‍കുന്ന ധനസഹായവിതരണം, വിവിധ ആദരവുകള്‍ എന്നിവയും നടന്നു. ആശുപത്രിപ്പടിയിലെ മുബാസ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞമാസം 18നാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. കേരളത്തിലെ പ്രഗത്ഭരായ ഇരുപത് ടീമുകള്‍ ടൂര്‍ണമെന്റി ല്‍ മത്സരിച്ചു. ആവേശകരമായ ഫൈനല്‍മത്സരം കാണാന്‍ ഗ്യാലറി ഫുട്‌ബോള്‍ പ്രേമി കള്‍ തിങ്ങനിറഞ്ഞ കാഴ്ചയായിരുന്നു.
