തച്ചമ്പാറ: ദേശീയപാതയില്‍ മാച്ചാംതോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുണ്ടൂര്‍ എഴക്കാട് ആലങ്ങാട് രമേഷിന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്. മലമ്പുഴ ഐ.ടി.ഐ. വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി 11.45ഓടെ മാച്ചാംതോട് ടര്‍ഫിന് മുന്നില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ഇരുവാഹനങ്ങളും. അഭിജിത്തും സുഹൃത്തും സഞ്ചരിച്ചിരു ന്ന സ്‌കൂട്ടറില്‍ ലോറി തട്ടുകയായിരുന്നുവെന്നാണ് വിവരം.ലോറിക്കടിയിലേക്ക് വീണ അഭിജിത്തിന്റെ മുകളിലൂടെ ലോറിയുടെ ടയര്‍ കയറിയുകയായിരുന്നു. ഒപ്പമുണ്ടായി രുന്ന സുഹൃത്ത് റോഡരുകിലേക്ക് വീണതിനാല്‍ രക്ഷപ്പെട്ടു. പിതാവ് രമേഷ് ഗള്‍ഫിലാ ണ്. അമ്മ: രാധിക. സഹോദരി: അഭിനയ.