മണ്ണാര്‍ക്കാട് : പകുതിവിലക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കുള പ്പാറ ചൂരക്കുളങ്ങര വീട്ടില്‍ അനന്തകൃഷ്ണന്‍ (28), മണ്ണാര്‍ക്കാട് സീഡ് സൊസൈറ്റി ഭാര വാഹികളായ ബിജു നെല്ലമ്പാനി, വേണുഗോപാല്‍, സ്നേഹ, ശുഭ എന്നിവര്‍ക്കെതിരെ മണ്ണാര്‍ക്കാട് പെരിമ്പടാരി പോത്തോഴിക്കാവ് സ്വദേശിനി കെ.ആര്‍ സിന്ധുവിന്റെ പരാ തിയിലാണ് കേസെടുത്തത്. ഇതില്‍ ബിജു നെല്ലമ്പാനി ബിജെപി മണ്ഡലം പ്രസിഡന്റ് ആണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 24നാണ് സംഭവം നടന്നത്. സൊസൈറ്റിയില്‍ രജി സ്റ്റര്‍ ചെയ്താല്‍ ഒന്നാം പ്രതി മുഖേന ഷോറൂം വിലയുടെ പകുതിവിലക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 6220 രൂപ സീഡ് സൈസൈറ്റിയുടെ അക്കൗണ്ടിലേക്കും 56,000 രൂപ ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചെന്നും സമാനമാ യ വാഗ്ദാനം നല്‍കി പരാതിക്കാരിയുടെ പരിചയക്കാരായ മറ്റ് മൂന്നുപേരില്‍ നിന്നും 207700 രൂപയും വാങ്ങിയെന്നും പൊലിസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. വാഗ്ദാനം നല്‍കിയ സ്‌കൂട്ടറോ വാങ്ങിയ പണമോ നല്‍കാതെ പരാതിക്കാരിയേയും പരിചയക്കാരേയും പ്രതികള്‍ 269920 രൂപ വാങ്ങി ചതിച്ചെന്നതിനാണ് കേസെടുത്തിരി ക്കുന്നത്. പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 42ഓളം പരാതികളാണ് മണ്ണാര്‍ക്കാട് പൊലിസിന് ലഭിച്ചതെന്നാണ് വിവരം. ആദ്യമായാണ് തട്ടിപ്പുസംഭവത്തില്‍ മണ്ണാര്‍ക്കാട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
