പാലക്കാട് : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 എന്ന നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അപരിചിതരില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണ് ആദ്യം നമ്മള്‍ ചെയ്യേണ്ടതെന്നും ആഗോള സുരക്ഷി ത ഇന്റര്‍നെറ്റ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ കളക്ട റേറ്റില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ സൂചിപ്പിച്ചു. ജില്ലയില്‍ സൈബര്‍ ആക്ര മങ്ങളെ തടഞ്ഞ് സുരക്ഷിതവും ധാര്‍മികവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

ഇന്റര്‍നെറ്റിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കു ന്ന ഫിഷിംഗ്, സ്മിഷിംഗ്, വിഷിംഗ് രീതികളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസില്‍ വി ശദീകരിച്ചു. വിവിധ പൗര കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുന്ന സഞ്ചാര്‍ സാഥി വെബ് പോര്‍ട്ടല്‍ ക്ലാസില്‍ പരിചയപ്പെടുത്തി. സൈബര്‍ ഹൈജീനെക്കുറിച്ചും, സൈബര്‍ ആ ക്രമണങ്ങളെകുറിച്ചും ഓരോരുത്തരും ബോധവാന്മാരായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജി പ്രിയങ്ക ദിനാചരണത്തില്‍ പങ്കെടുത്ത് പറഞ്ഞു. എല്ലാവരും സൈബര്‍ അക്രമണങ്ങ ളില്‍ നിന്ന് സ്വയം മോചിതരാവാന്‍ ശ്രമിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ‘ഒരുമിച്ച് ചേര്‍ന്ന് മികച്ച ഇന്റര്‍നെറ്റ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ സുരക്ഷിത ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് അസോസിയേറ്റ് എസ്. ശ്രുതി, സൈബര്‍ സെല്‍ ഓഫീസര്‍ വിനീത് എന്നിവര്‍ സൈബര്‍ ആക്രമണങ്ങളെകുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കി. ജില്ലയില്‍ രണ്ട് കോടി 17 ലക്ഷം രൂപ വരെ ഡിജിറ്റല്‍ തട്ടിപ്പു വഴി തട്ടിയെടുത്തിട്ടുണ്ടെന്നും, 2024-ല്‍ കേരളത്തില്‍ 767 കോടി രൂപയുടെ ഡിജിറ്റല്‍ തട്ടി പ്പുകള്‍ നടന്നിട്ടുണ്ടെന്നും സൈബര്‍ സെല്‍ ഓഫീസര്‍ വീനിത് പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ (ഐ.ടി.) ആന്‍ഡ് ജില്ലാ ഇന്‍ഫോര്‍മേറ്റിക്സ് ഓഫിസര്‍ പി.സുരേഷ് കുമാര്‍ സൈബര്‍ സെക്യൂരിറ്റിയെ കുറിച്ച് വിഷയാവതരണം നടത്തി. ഐ ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മഹത്ത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!