അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ മെറിറ്റ് ഡേ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഈവര്‍ഷത്തെ സ്കൂള്‍തല മേളകള്‍, പ്രീപ്രൈമറി കിഡ്സ് വിന്നര്‍ ടാലന്റ് പരീക്ഷ വിജയികള്‍, മികച്ച ഡയറികള്‍, ദിനാ ചരണങ്ങളുടെ ഭാഗമായി രക്ഷിതാക്കള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാനവിതരണവും മെറിറ്റ് ഡേയുടെ ഭാഗമായി നടന്നു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ പി. ജയശങ്കരന്‍ മാസ്റ്റര്‍, പ്രധാന അധ്യാപകന് പി. യൂസഫ്, പി.ജിതേഷ്, പി.ടി.എ. ഭാരവാഹികളായ രത്നവല്ലി, സീനത്ത്, റുക്സാന, അധ്യാപകരായ കെ.ബിന്ദു, ഒ.ബിന്ദു, എസ്.എസ്.ജി. അംഗം സാജിദ് എന്നിവര്‍ സംസാരിച്ചു.
