പാലക്കാട് : വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജന ങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന വി വിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരി ക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും ശക്തമായ ആയുധമാണ് വോട്ടവകാശം. ഇതുപയോഗിക്കുന്നതിന് വോട്ടര്‍പട്ടികയില്‍ പേരുണ്ടാക ണം. വോട്ടര്‍ പട്ടിക കുറ്റമറ്റതാണെങ്കില്‍ മാത്രമേ ജനാധിപത്യവും കുറ്റമറ്റതാകൂ.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തിയാല്‍ ബി.എല്‍.ഒമാരെ അറിയി ക്കണം. പിശകുകളില്ലാത്ത വോട്ടര്‍പ്പട്ടിക ഉണ്ടാക്കുന്നതിനായി ബൂത്ത് ലെവല്‍ ഏജന്റു മാരും ഓഫിസര്‍മാരും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായിരിക്കണം. വോട്ട ര്‍ പട്ടികയിലെ ഉള്ളടക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതി നായി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ വരും ദിവസങ്ങളില്‍ വില്ലേജ് ഓഫിസ്, അങ്കണവാ ടികള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫിസറുമായി കൂടിക്കാഴ്ച നടത്ത ണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനി ധികള്‍, ഡെപ്യൂട്ടി കളക്ടര്‍ (തിരഞ്ഞെടുപ്പ്) എസ്. സജീദ്, ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റ ന്റ് പി.എ ടോംസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
