കല്ലടിക്കോട് : കരിമ്പ പനയംപാടത്ത് ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.20ഓടെയായിരുന്നു അപകടം. കരിമ്പ സ്വദേശികളായ പുതുക്കാട് കടു വാക്കുഴി ആല്ബിന് (22), പനയംപാടം അങ്ങാടിക്കാട് മുസ്തഫ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കാലിനാണ് പരിക്ക്. ഇവരെ ആദ്യം തച്ചമ്പാറയിലേയും പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നില്‍ക്കുകയായിരുന്നു. ഈ സമയം പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുക യായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്കും യാത്രികനും റോഡിലേക്ക് വീണ് കുറച്ചുദൂരം തെന്നിനീങ്ങിയാണ് നിന്നത്. ബൈക്ക് യാത്രികനും പരിക്കുണ്ട്.
