കാരാകുര്‍ശ്ശി :കാവിന്‍പടി ശ്രീകുറുമ്പ കാവില്‍ മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ സി.എഫ്.സി. ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഏഴാം വാര്‍ഡ് മെമ്പര്‍ പി.സുഭാഷ് മിനിമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.സുഭാഷ് അധ്യക്ഷനായി. കെ.രാധാകൃഷ്ണന്, വി.കെ മുജീബ്, എം.ജി രഘുനാഥ്, പി.കെ ലീല തുടങ്ങിയവര്‍ സംസാരിച്ചു.
