അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ടി.നസിറുദ്ദീന്‍ അനുസ്മരണം നടത്തി. വ്യാപാരഭവനില്‍ നടന്ന യോഗം യൂണിറ്റ് ട്രഷറര്‍ നിയാസ് കൊങ്ങത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി അധ്യക്ഷനായി. സെക്രട്ടറി യേറ്റ് അംഗങ്ങളായ സുബൈര്‍, സത്യന്, ബഷീര്‍, യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ ഭാരവാഹികളായ നാസര്‍, സൈഫു, മുതിര്‍ന്ന വ്യാപാരി മുരളി തുടങ്ങി യവര്‍ പങ്കെടുത്തു.
