മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് മുല്ലാസ് വെഡ്ഡിംങ് സെന്റര്‍ വിന്നേഴ്സ് ആന്‍ഡ് റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് അഖിലേന്ത്യ സെവ ന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച സമാപിക്കും. ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്ക്കാ ടും ഇസ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി (ബെയ്സ് പെരുമ്പാവൂര്‍)യും തമ്മിലാണ് ഫൈനല്‍ മത്സ രം. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കള്‍, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 18നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കേരളത്തിലെ പ്രഗത്ഭരായ 20 ടീമുകള്‍ മത്സരിച്ചു.
