മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ടി.നസറുദ്ദീന്‍ അനുസ്മരണം നടത്തി. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്ന അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സജി ജനത, വൈസ് പ്രസിഡന്റുമാരായ എന്‍.സുരേഷ്, കൃഷ്ണകുമാര്‍, ഷമീര്‍ യൂണിയന്, എക്സിക്യുട്ടിവ് അംഗം സെല്‍വരാജ്, യൂത്ത് വിംങ് പ്രസിഡന്റ് സമീര്‍ കിംഗ്സ്, വനിത വിംഗ് ട്രഷറര്‍ ബീന ജെയ്മോന് എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് രക്തദാന ക്യാംപ്, അഗതി മന്ദിരത്തിലേക്കുള്ള ഭക്ഷണവിതരണം എന്നീ പ്രവര്‍ത്തനങ്ങളും വരുംദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
