മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടതിപ്പടിയിലെ ചോമേരിയില്‍ മൊബൈ ല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട കമ്പനി പിന്മാറണമെന്നാവ ശ്യപ്പെട്ട് ചേമേരി മൊബൈല്‍ ടവര്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ചോ മേരി ഗാര്ഡന് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ.പി അക്ബര്‍ ഉദ്ഘാട നം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഹസീന അധ്യക്ഷയായി. അസോസിയേഷന് സെക്രട്ട റി അസ്ലം അച്ചു, സമിതി കണ്‍വീനര്‍ സമീര്‍ ചോമേരി, ടി.പി അവറാന്, മനുഷ്യാവ കാശ പ്രവര്‍ത്തക ജയശ്രീ, അനീസ് എന്നിവര്‍ സംസാരിച്ചു.
