മണ്ണാര്‍ക്കാട് : നഗരത്തില്‍ പ്രതിസന്ധികളില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാന്‍ രണ്ട് കോടി രൂപ ചെലവില്‍ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന ആധുനിക പദ്ധതിയായ എച്ച്.ടി. ഏരിയല്‍ ബഞ്ച് കേബിള്‍ അടുത്തമാസം ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍. സബ്സ്റ്റേഷനില്‍ സ്ഥാപിക്കുന്ന പുതിയ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും വൈദ്യുതിവിതരണം ലഭ്യമാകുന്ന പ്രകാരമാകും ഇതിനുള്ള നടപടിയുണ്ടാവുക. ത്വരിതഗതിയില്‍ പുരോഗമി ക്കുന്ന ട്രാന്സ്ഫോര്റിന്റെ ജോലികള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ശ്രമങ്ങള്‍.
ഓവര്‍ലോഡ് മൂലം കഴിഞ്ഞ വേനല്‍ക്കാലത്ത് നഗരത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ വൈദ്യുതിപ്രതിസന്ധി ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് മൂന്ന് ഫേസുകള്‍ ഒന്നിപ്പിച്ചുള്ള എ.ബി കേബിള്‍ നഗരപരിധിയില്‍ ഒരുക്കി യത്. 25 ട്രാന്‍സ്ഫോര്‍മറുകള്‍ ഇതിന്റെ പരിധിയില്‍ വരും. ലൈനുകള്‍ക്ക് മുകളില്‍ മര കൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങളും കുറയ്ക്കാനുമെല്ലാം എ.ബി. കേബിള്‍ സംവിധാനം വഴികഴിയുമെന്ന് അധികൃതര്‍ പറയുന്നു. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധി യില്‍ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴയ്ക്ക് സമീപം കാട്ടിലത്താണി (പി.ഡബ്ല്യു.ഡി. ഓഫി സ് പരിസരം) വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ എ.ബി. കേബിള്‍ സ്ഥാപിക്കുന്നതി ന്റേതായുള്ള പ്രവൃത്തികളില്‍ 95ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കല് നഗര ത്തിലാരംഭിച്ചത്. ഡിസംബറോടെ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ കേബിളെത്തിച്ചു. ദേ ശീയപാതയോരത്ത് കൂടെയും നടമാളിക റോഡ് വഴിയുമാണ് കേബിള്‍ സബ്സ്റ്റേഷനി ലേക്ക് കേബിള്‍ വലിച്ചത്. തുടര്‍ന്ന് അഞ്ചിടങ്ങളില്‍ എയര്‍ ബ്രേക്കര്‍ സ്വിച്ചുകള്‍, കേബി ള്‍ ഘടിപ്പിക്കല്‍ മറ്റുമായ അനുബന്ധപ്രവൃത്തികളാരംഭിച്ചു. സബ് സ്റ്റേഷന് ഭാഗം, നെല്ലി പ്പുഴ, ബ്ലോക്ക് ഓഫിസ്, കോടതി പരിസരം എന്നിവടങ്ങളില്‍ എ.ബി. സ്വിച്ച് സജ്ജമാക്കി. കാട്ടിലത്താണിയില് എ.ബി. സ്വിച്ച് സ്ഥാപിക്കുന്നതടക്കം ചെറിയ ജോലികള്‍ മാത്രമാ ണ് ഇനി അവശേഷിക്കുന്നത്. രണ്ട് ഭാഗത്തായി കവേര്‍ഡ് കണ്ടക്ടറിന്റെ പ്രവൃത്തിക ളും നടന്നുവരികയാണ്. സബ് സ്റ്റേഷനില്‍ നിന്നും നെല്ലിപ്പുഴ ഭാഗത്തേക്കും, കൂടാതെ ഇവിടെ നിന്നും നഞ്ചപ്പ നഗര്‍, നായാടിക്കുന്ന്, കോടതിപ്പടി വഴി ചങ്ങീലീരി ഭാഗത്തേ ക്കാണ് കവേര്‍ഡ് കണ്ടക്ടര്‍ സ്ഥാപിക്കുന്നത്.
വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ കണക്കിലെടുത്ത് വൈദ്യുതിലൈനിലെ ജോലികള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. വൈദ്യുതിവിതരണം നിര്‍ത്തിവെച്ച് ജോലികള്‍ നിര്‍വഹിക്കേ ണ്ടതിനാല്‍ പൊതുജനങ്ങള്‍, വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ബുദ്ധിമുട്ടൊഴിവാ ക്കാന്‍ ആഴ്ചയില്‍ മൂന്ന് ദിവസമെന്ന രീതിയിലാണ് പ്രവൃത്തികള്‍ നടത്തിയത്. പുതി യകേബിള് സംവിധാനത്തെ പ്രതീക്ഷയോടെയാണ് നഗരം നോക്കികാണുന്നത്.
