തിരുവിഴാംകുന്ന് : മണ്ണാര്‍ക്കാട് സബ്ജില്ലാതല എല്‍.പി. സ്കൂളുകളുടെ നയന്‍സ് ഫുട് ബോള്‍ ടൂര്‍ണമെന്റില്‍ അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍ ജേതാക്കളായി. വാശി യേറിയ ഫൈനല്‍മത്സരത്തില്‍ മുറിയക്കണ്ണി എ.എല്‍.പി. സ്കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ മൈതാനത്താണ് മത്സരം നടന്നത്. വിജയികള്‍ക്കുള്ള ട്രോഫി വിതരണം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹ്മാന്, സ്പോര്‍ട്ടിങ് ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ നിര്‍വഹിച്ചു. സി.പി.എ.യു.പി. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് അധ്യക്ഷനായി. അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപ കന് കെ.എ സുദര്ശനകുമാര്, സി.പി.എ.യു.പി. സ്കൂള്‍ പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, പി.അബ്ദുല്‍ കരീം, കെ.ജി മണികണ്ഠന്, കെ.രഞ്ജിത്ത്, കായിക അധ്യാ പകന്‍ കെ.റാഫത്ത്, മുനീര്‍ ഹുസൈന്, ഷിഹാബുദ്ദീന് നാലകത്ത് എന്നിവര്‍ പങ്കെടുത്തു.
