നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 ന്റെ മൂന്നാം ദിവസം സംഘടിപ്പിച്ച അഗ്രി യൂത്ത് സമ്മിറ്റ് ശ്രദ്ധേയമായി. ഹൈടെക് ഫാമിങ് എന്ന വിഷയത്തിലാണ് യൂത്ത് സമ്മിറ്റ് സംഘടിപ്പി ച്ചത്. പരിമിതമായ കൃഷി സ്ഥലത്തേയും വിഭവങ്ങളെയും ഉപയോഗപ്പെടുത്തി പരമാവ ധി ഉൽപാദനം നടത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജ നപ്പെടുത്താം എന്നതിനെ ആസ്പദമാക്കി നടത്തിയ ക്ലാസിൽ നൂറോളം യുവാക്കൾ പങ്കെടുത്തു.
പരിമിതികളെയും സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനം, വരൾച്ച, രോഗ കീടങ്ങളുടെ അനിയന്ത്രിതമായ ആക്രമണം എന്നിവയെ ശാസ്ത്രീയമായി പ്രതിരോധിക്കുക, ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ പരമാവധി ഉൽപാദിപ്പിക്കുക, മാറി മാറി വരുന്ന പുത്തൻ സാങ്കേതിക വിദ്യകളെ കൃഷിയിൽ കാര്യക്ഷമമായി പ്രയോഗിക്കുക എന്നീ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ നയിച്ച ക്ലാസുകൾ യുവാക്കൾക്ക് ഏറെ പ്രയോജനപ്രദമായി.
കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോർജ് അധ്യക്ഷത വഹിച്ചു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി മുൻ ഡീനും ഡയറക്ടറുമായ സി. നാരായണൻകുട്ടി, വി. എഫ്. പി. സി. കെ. ഡെപ്യൂട്ടി മാനേജർ പി.ഉമ എന്നിവർ ക്ലാസ് നയിച്ചു. ഹൈടെക് ഫാമിങ്ങിൽ വിജയം കൈവരിച്ച കർഷകരായ ശിവദാസൻ ആർ എലവഞ്ചേരി, ഉണ്ണികൃഷ്ണൻ വടക്കാഞ്ചേരി, നിഷാദ് മാരാരിക്കുളം, ഉമ്മർ.സി, മണ്ണാർക്കാട് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ശാലിനി കറുപ്പേഷ്, മലമ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുഹാസ്, ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാം കൃഷി അസിസ്റ്റന്റ് വസീം ഫജ്ൽ എന്നിവർ ആശംസകൾ അറിയിച്ചു. ഫാം സൂപ്രണ്ട് സാജിദ് അലി സ്വാഗതവും ഫാം മാനേജർ ദേവി കീർത്തന നന്ദിയും പറഞ്ഞു.
